ക്രിക്കറ്റ് കമന്‍ററി കേള്‍ക്കാം ആറുഭാഷയില്‍; താരമായി നിജാസ്

nijas-commentary-07
SHARE

ആറുഭാഷകളിൽ ക്രിക്കറ്റ് കമന്‍ററി പറഞ്ഞ് താരമായിരിക്കുകയാണ് കോഴിക്കോട് ചക്കുംകടവ് സ്വദേശി നിജാസ്. മലയാളത്തിന് പുറമെ കന്നഡയും അറബിയുമെല്ലാം നിജാസിന് വഴങ്ങും. കളിപറച്ചിൽ ഹിറ്റായതോടെ ടൂർണമെന്‍റുകളില്‍ കമന്‍ററി പറയാൻ നിജാസിനായി സംഘാടകരുടെ പിടിവലിയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അറബിക്കെന്താ ഈ ഗ്രൗണ്ടിൽ കാര്യം എന്നല്ലേ. കാര്യമുണ്ട്. നിജാസ് കളിപറയാനെത്തുന്ന മൈതാനങ്ങളിലെല്ലാം ഇപ്പോൾ ഭാഷകളാണ് താരങ്ങൾ. ഒന്നല്ല ആറ് ഭാഷകളിൽ കളിപറഞ്ഞ് കമന്‍ററി ബോക്സിൽ ആറാടുകയാണ് നിജാസ്. ആദ്യം മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു തുടക്കം. പിന്നെ പ്രവാസ ജീവിതത്തിലെ അവശേഷിപ്പായ അറബിയും പരീക്ഷിച്ചു. കാസർകോട് ടൂർണമെന്‍റിന് എത്തിയപ്പോൾ കന്നട പഠിച്ചു. ഒടുവിൽ ഹിന്ദിയും തമിഴും. 

നാലുവർഷം മുമ്പാണ് നിയാസ് കളി പറയാൻ തുടങ്ങിയത്. ആറു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നതിനാൽ ഇന്ന് മലബാറിലെ ക്രിക്കറ്റ് ടൂർണമെന്‍റുകളില്‍ നിജാസിന്റെ കമന്‍ററി ഒഴിച്ചുകൂടാനാകാത്ത ചേരുവയാണ്. കളി പറച്ചിലിൽ രവി ശാസ്ത്രിയാണ് ഹീറോയെന്ന് നിജാസ് പറയുന്നു. 

Cricket commentary in six languages, Nijas

MORE IN SPOTLIGHT
SHOW MORE