വിജയ് അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞു; പൊട്ടിക്കരഞ്ഞ് കുഞ്ഞു ആരാധിക; വിഡിയോ വൈറല്‍

vijay-fan-crying
SHARE

കഴിഞ്ഞദിവസമാണ്  നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പുറംലോകമറിയുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ എത്തിയ പാർട്ടി പ്രഖ്യാപനം പക്ഷേ ഭൂരിഭാ​ഗം ആരാധകർക്ക് ഇടയിലും ഞെട്ടലുണ്ടാക്കിയിരുന്നു.  രാഷ്ട്രീയ പ്രവേശനത്തോടൊപ്പം അഭിനയം നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഏവരിലും ആഘാതമുണ്ടാക്കിയത്. വിജയിയുടെ ആരാധകര്‍ ഈ ഒരു തീരുമാനത്തിനോട് എതിപ്പ് പ്രകടിപ്പിച്ച് എത്തിയിരുന്നു. 

വിജയിയുടെ വാര്‍ത്തയോടുള്ള പ്രതികരണം എന്ന നിലയില്‍ നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു കൊച്ചുക്കുട്ടിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. വീട്ടിൽ കസേരയിൽ ഇരിക്കുന്ന കുഞ്ഞിനോട് അച്ഛന്‍"അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ"എന്ന് പറയുന്നു. അച്ഛന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതോടെ പൊട്ടിക്കരയുന്ന കുഞ്ഞിന്‍റേതാണ് വിഡിയോ. കരയരുത് എന്ന് അമ്മ പറയുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. 

സിനിമ നിര്‍ത്താന്‍ പോവുകയാണെന്ന് വിജയ് തന്നെ പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞ് അച്ഛന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് വിഡിയോയ്ക്കു കമന്‍റുമായെത്തുന്നത്. കുട്ടിയുടെ അതേ അവസ്ഥയിലൂടെയാണ് പലരും കടന്നു പോകുന്നത് എന്ന തരത്തിലുള്ള കമന്‍റുകളാണ് കൂടുതലായുമുള്ളത്. 

രാഷ്ട്രീയ പ്രവേശനം ഉണ്ടെങ്കിലും കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. നിലവില്‍ വെങ്കട് പ്രഭു ചിത്രത്തിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  ദളപതി 69 എന്ന ചിത്രം ചെയ്യാനുണ്ട്.  അങ്ങനെയാണെങ്കില്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട് ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം.

MORE IN SPOTLIGHT
SHOW MORE