രണ്ടു തവണ ജയിലില്‍ കിടന്നു; ഒരു കാരണം പറയാന്‍ പറയാന്‍ പറ്റില്ല: ധര്‍മജന്‍

ജയിലില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് നടന്‍ ധര്‍മജന്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ജീവിതത്തില്‍ രണ്ടു തവണ താന്‍ ഈ ജയിലില്‍ കിടന്നിട്ടുണ്ടെന്നായിരുന്നു തടവുകാരെ അഭിസംബോധന ചെയ്ത് താരത്തിന്റെ വെളിപ്പെടുത്തല്‍. 

പാർട്ടിക്കു വേണ്ടിയാണ് ഒരു തവണ ജയിലിലായത്. കോളജിൽ പഠിക്കുന്ന സമയത്ത് ജയിലിൽ കിടക്കേണ്ടിവന്നതിന്‍റെ കാരണം തുറന്ന് പറയാനാകില്ലെന്നും ധര്‍മജന്‍ പറഞ്ഞു. 

ഇതേ ജയിലിൽ വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധർമജൻ പറഞ്ഞത്. ‘‘ഒത്തിരി പൊലീസ് പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണ്. മിക്കപ്പോഴും എന്തെങ്കിലും പരിപാടികള്‍ക്കായിട്ട് വിളിക്കും.

പക്ഷേ വലിയൊരു കാര്യം എന്ന് പറഞ്ഞാല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് പ്രാവശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് തവണ. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ കിടന്നതാണ് ഒരു തവണ. കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു പിന്നെ ഒന്ന്, അത് എന്തിനാണെന്ന് പറയാന്‍ പറ്റില്ല.”–ധർമജൻ പറഞ്ഞു.