‘ജയിപ്പിക്കണെ എന്റെ മുത്തിനെ’; ഹൈബിക്കായി ധര്‍മജന്റെ പോസ്റ്റ്

ഹൈബി ഈഡനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന പോസ്റ്റുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ‘ജയിപ്പിക്കണെ എന്റെ മുത്തിനെ’എന്നാണ് ഹൈബിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ധര്‍മജന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും കോണ്‍ഗ്രസിന് സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. എറണാകുളത്ത് തന്റെ മുത്ത് ഹൈബിയെ ജയിപ്പിച്ചുവിടണമെന്നാണ് ധര്‍മജന്‍ ആവശ്യപ്പെടുന്നത്. അതേ സമയം  ധര്‍മജന്റെ പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുകയാണ്. ഉറപ്പായും ജയിപ്പിക്കും എന്നു പറയുന്ന കമന്റുകളാണ് ഏറെയും

ബാലുശേരിയിലെപ്പോലെ ജയിപ്പിച്ചാല്‍ മതിയോ എന്നു ചോദിച്ച് ധര്‍മജനെ ട്രോളുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ഹൈബി ഈഡനു വേണ്ടി പരസ്യമായി തന്നെ പ്രചാരണത്തിനായി ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തിയിരിക്കുകയാണ്.  സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചതോടെ സിറ്റിങ് എംപിമാര്‍ പലരും അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിട്ടുമുണ്ട്.  

 സ്ഥാനാർഥി നിർണയത്തിനായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് ചേരും. ആറുമണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയമാണ് ഇന്ന് നടക്കുക. കാര്യമായ തർക്കങ്ങൾ ഇല്ലാത്തതിനാൽ കേരളത്തിലെ മുഴുവൻ സ്ഥാനാർഥികളെയും ഉടന്‍ പ്രഖ്യാപിച്ചേക്കും.

വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വയനാട് രാഹുൽ ഗാന്ധി തന്നെ മത്സരിക്കും. കണ്ണൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ കെസി വേണുഗോപാൽ മത്സരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നതെങ്കിലും മുസ്‌ലിം  പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ഷാനിമോൾ ഉസ്മാനിലേക്ക് സ്ഥാനാർഥിത്വം എത്തിയേക്കാം.

Actor Dharmajan Bolgatty facebook post about Hibi Eden Election win