ഇനി എംഎല്‍എ ആകുമോ? ‘ഒളിച്ചോടില്ല; പിടിച്ചടക്കാനുമില്ല’: മുകേഷ്

mukeshasmla-06
SHARE

ഏത് കാര്യം ആവശ്യപ്പെട്ടാലും ഏയ് അതിന് എന്നെ കിട്ടില്ലെന്ന് പറയാന്‍ പാടില്ലെന്നും പരമാവധി ആത്മാര്‍ഥമായി ശ്രമിച്ചുനോക്കുമെന്നും മുകേഷ്. ഒന്നില്‍ നിന്നും താന്‍ ഒളിച്ചോടില്ലെന്നും ഒന്നും പിടിച്ചടക്കാന്‍ പോകില്ലെന്നും വീണ്ടും എംഎല്‍എ സ്ഥാനത്തേക്ക് മല്‍സരിക്കുമോ എന്ന ചോദ്യത്തോട് മുകേഷ് പ്രതികരിച്ചു. ഒരിക്കല്‍ കൂടി എംഎല്‍എ ആകുന്നതൊന്നും താന്‍ ചിന്തിച്ചിട്ടില്ല. ആദ്യം തന്നെ എംഎല്‍എ ആകണമെന്ന് ആഗ്രഹിച്ചതല്ലെന്നും എന്നാല്‍ ഇനിയും ആവശ്യപ്പെട്ടാല്‍ വരുമെന്നും പക്ഷേ ആഗ്രഹമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഡിയോ കാണാം. 

ഒരു ടേം കൂടി എംഎല്‍എയായിട്ട് മുകേഷിനെ പ്രതീക്ഷിക്കാമോ? 

'അല്ല, അതൊന്നും നമ്മള്‍ ചിന്തിച്ചിട്ടേയില്ല. ശരിക്കും പറഞ്ഞു കഴിഞ്ഞാല്‍ ഒരിക്കല്‍ പോലും ആദ്യം തന്നെ എംഎല്‍എ ആവണമെന്ന് ആഗ്രഹിച്ച ആളല്ല. എംഎല്‍എ ജയിക്കുമെന്ന് പ്രതീക്ഷിച്ച ആളല്ല. രണ്ടാമതും നില്‍ക്കുമെന്ന്.. രണ്ടാമതൊക്കെ നില്‍ക്കുമെന്ന് പറഞ്ഞാല്‍ ‌ഞാന്‍ ഇല്ലായെന്ന് പറഞ്ഞിട്ട് ഞാന്‍ വേറെ ഡേറ്റൊക്കെ കൊടുത്തതാണ്. എന്തായാലും ഒരു പ്രാവശ്യം നിന്നല്ലോ. അപ്പഴാണ് ഇതല്ല, മുകേഷ് തന്നെയാണെന്ന് പറഞ്ഞിട്ട് വീണ്ടും നിന്നു. വീണ്ടും ജയിക്കുന്നു. 

ഇനിയും അങ്ങനെയൊന്ന് ഞാന്‍ കണ്ടുവളര്‍ന്നതെന്ന് പറഞ്ഞാല്‍ എന്‍റെ അച്ഛന്‍ ആക്ടറും പൊളിറ്റീഷ്യനും കൂടിയായിരുന്നു. രണ്ടും സക്സസ്ഫുളായി ചെയ്തത് കണ്ടവനാണ് ഞാന്‍. അപ്പോ അത് എന്‍റെയൊരു ദൗത്യമാണ്. ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞാല്‍ ഏയ്.. അതിന് എന്നെ കിട്ടത്തില്ലെന്ന് പറയാന്‍ പാടില്ല. ആരാണെങ്കിലും. എന്നാ പിന്നെ അത് മാക്സിമം ആത്മാര്‍ഥമായിട്ടൊന്ന് ശ്രമിച്ചുനോക്കാം എന്ന് ചിന്തിക്കണമെന്നാണ് ഞാന്‍ പറയുന്നത്.  അല്ലാതെ ഒന്നിനകത്ത് നിന്നും ഒളിച്ചോടരുത്. എന്നാല്‍ അത്പിടിച്ചടക്കാന്‍ വേണ്ടി പോകുകയുമരുത്. അതാണ് എന്‍റെ സിദ്ധാന്തം. അപ്പോ ഇനി വന്നാലും വരും. പക്ഷേ ആഗ്രഹമില്ല'.

MORE IN SPOTLIGHT
SHOW MORE