മാമനെ അറിയാമെന്ന് കുട്ടി; ഞാന്‍ വാരിയെടുത്തു; ട്രോളിക്കോട്ടെ: മുകേഷ്

MukeshTroll
SHARE

ആളുകള്‍ ട്രോളുന്നതില്‍ വിഷമമില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ട്രോളുണ്ടാകുമെന്ന് കരുതി എന്തില്‍ നിന്നെങ്കിലും വിട്ടുനില്‍ക്കുമ്പോഴാണ് വ്യക്തി ഫിനിഷ്ഡായി പോകുന്നതെന്നും ആളുകള്‍ ട്രോളുമ്പോഴാണ് ലൈവായി നില്‍ക്കുന്നതെന്നും മുകേഷ് മനോരമ ന്യൂസിനോട്. എംഎല്‍എ ആയി വന്നയുടനെ എംഎല്‍എയെ കാണാനില്ലെന്ന് ചിലര്‍ ട്രോളി. ചുട്ട മറുപടി നല്‍കിയില്‍ പിന്നെ ഏഴുവര്‍ഷത്തേക്ക് കണ്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്തിയപ്പോള്‍ മുകേഷ് എടുത്തതിനെ ചൊല്ലി ഉയര്‍ന്ന ട്രോളുകളോട് അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അഭിമുഖത്തിലെ പ്രസക്തഭാഗമിങ്ങനെ: 

രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രയധികം ട്രോളുകളൊന്നും മുകേഷെന്ന നടനെ തേടി വരികയില്ലായിരുന്നു. അപ്പോ എംഎല്‍എ സ്ഥാനത്തിരിക്കുമ്പോള്‍ ഏറ്റവുമൊടുവില്‍ കുട്ടിയെ കണ്ടെത്തിയ സമയത്ത്.. കുട്ടിയെ പോയി എടുക്കുന്നു. എംഎല്‍എയെയും കൂടെ ഞങ്ങള്‍ കണ്ടെത്തിയെന്ന് ട്രോള്‍ ഒക്കെ വന്നിരുന്നു. അതിനൊരു മറുപടിയും കൊടുത്തു. പിന്നീട് വേണ്ടിയിരുന്നില്ലെന്ന് തോന്നിയോ?

ഇല്ല. അതിനിയും ചെയ്യും. അതെന്‍റെ മനസില്‍ തോന്നുന്നൊരു കാര്യമാണ്. ആ കുട്ടിയെയുമായി അത്രയും പേരവിടെ നില്‍ക്കുകയാണ്. പൊലീസ് ഓഫിസര്‍മാരുണ്ട്, നാട്ടുകാരുണ്ട്, ജനപ്രതിനിധികളുണ്ട് ഒരുപാട് പേരുണ്ട്. ആ കുട്ടി എന്നെ നോക്കി ചിരിക്കുന്നു. ഗണേശന്‍ ചോദിക്കുന്നു... അറിയാമോ ഈ മാമനെ? അറിയാം. എവിടെ കണ്ടിട്ടുണ്ട്? ടിവീല്‍ കണ്ടിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഉള്ള ഒരു കോണ്‍ഫിഡന്‍സും സന്തോഷവും. നമ്മള്‍ടെ ഈ 41 കൊല്ലം വെറുതേയായില്ല. അതിനൊരു അര്‍ഥമുണ്ടെന്ന് തോന്നുന്ന നിമിഷമാണ്. അപ്പോ അത് എടുക്കണം. അപ്പൊ നമ്മള്‍ ആലോചിക്കുകയാണ്.. വേണ്ട വേണ്ട. എടുക്കണ്ട, എടുത്തുകഴിഞ്ഞാല്‍ ഇനി ഇവന്‍മാര് ട്രോളുമെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ ഫിനിഷ്ഡ് ആണ്. 

ട്രോളിക്കോട്ടെ.. ട്രോളുമ്പോഴാണ് നമ്മള് ലൈവായിട്ട് നില്‍ക്കുന്നത്. അത് എന്ത് വേണമെങ്കിലും തോന്നിക്കോട്ടെ. ഞാന്‍ എംഎല്‍എയായി വന്നയുടനെ തന്നെ ഇവര് കേസ് കൊടുത്തില്ലേ?  എംഎല്‍എയെ കാണാനില്ല എന്ന് പറഞ്ഞിട്ട്? നല്ല ചുട്ട മറുപടിയന്ന് കൊടുത്തിട്ട് ഏഴ് കൊല്ലമായി പിന്നെ അനക്കമില്ലായിരുന്നു. ഇപ്പഴാണ് പിന്നെ  ഇതിനാത്ത് ഹ്യൂമര്‍ ഉള്ളത് കൊണ്ടാണ്.  ഞാന്‍ അംഗീകരിക്കുന്നു.

MORE IN SPOTLIGHT
SHOW MORE