
‘പോയിട്ട് അത്യാവശ്യം ഒന്നും ഇല്ല എന്നാലും റോബിനില്‍ കയറി കോയമ്പത്തൂര്‍ വരെ ഒന്ന് പോകണം. വെറുതെ ഒരു യാത്ര..’ സമൂഹമാധ്യമങ്ങളില്‍ എല്ലാം നിറയുന്നത് റോബിന്‍ ബസും അതിന്റെ യാത്രയുമാണ്. സര്‍ക്കാര്‍ ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ആഡംബരബസിനെ സൈഡാക്കിയാണ് ഇപ്പോള്‍ റോബിന്‍ ബസ് കുതിക്കുന്നത്. ഇതിനൊപ്പം റോഡിന് ഇരുവശവും ജനങ്ങള്‍ ബസിന് വരവേല്‍പ്പ് ഒരുക്കുന്നു. പ്രധാന സ്ഥലങ്ങളില്‍ എല്ലാം ബസ് പരിശോധനയ്ക്ക് എംവിഡി ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ജനങ്ങള്‍ തന്നെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാഴ്ചയും ഇപ്പോള്‍ കാണാം.
ഇതോടെ അധികമാരും അറിയാതെ സര്‍വീസ് തുടങ്ങിയ റോബിന്‍ ബസ് ഇപ്പോള്‍ കേരളമെങ്ങും വൈറലാണ്. ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഒട്ടേറെ സ്വകാര്യ ബസുകള്‍ മുന്നോട്ടുവരണമെന്ന ആഹ്വാനവും സോഷ്യല്‍ ഇടങ്ങളില്‍ കാണാം. ഇനി വരുന്ന ‘റോബിന്‍ ബസുകളെ’ എല്ലാം നേരിടാന്‍ എംവിഡിക്ക് സമയവും ഉദ്യോഗസ്ഥരെയും തികയുമോ എന്നാണ് ഉയരുന്ന ചോദ്യം.