
‘ഞാനൊരു ചായ കുടിക്കാന്‍ കോയമ്പത്തൂര്‍ പോകുവാണ് സാറെ, അവിടെ ഇറങ്ങി ചായ കുടിച്ചിട്ട് ഇതേ ബസില്‍ തന്നെ കയറി തിരിച്ചുവരും. നാളെയും ചിലപ്പോള്‍ ഇതുപോലെ ചായ കുടിക്കാന്‍ പോകും.. യാത്രയുടെ ലക്ഷ്യം ചോദിച്ച എംവിഡി ഉദ്യോഗസ്ഥനോട് റോബിന്‍ ബസിലെ ഒരു യാത്രക്കാരന്റെ മറുപടി ഇങ്ങനെയായിരുന്നു. തുടര്‍ച്ചയായി ബസ് എംവിഡി തടഞ്ഞതോടെ നാട്ടുകാരും ഉദ്യോഗസ്ഥരോട് ചോദ്യം ചോദിക്കാന്‍ തുടങ്ങി. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരം മുട്ടി. ഒന്നും പറയാനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെ കൂക്കി വിളിയോടെയാണ് നാട്ടുകാരും യാത്രക്കാരും എംവിഡി ഉദ്യോഗസ്ഥരെ സ്വീകരിച്ചത്. റോഡില്‍ വന്‍ജനക്കൂട്ടമാണ് റോബിന്‍ ബസിനെ വരവേല്‍ക്കാന്‍ എത്തിയത്.