
കാര്യമായ ഉപയോഗമില്ലാതെ കത്തിക്കാന്‍ മാത്രം ഉപയോഗിക്കുന്ന തെങ്ങോലകള്‍ കൊണ്ടു പുത്തന്‍ ഉത്പന്നമുണ്ടാക്കി വിസ്മയമാവുകയാണു ബെംഗളരുവിലെ മലയാളി അധ്യാപകനായ സജി വര്‍ഗീസും കൂട്ടരും. തെങ്ങോലകളില്‍ അടങ്ങിയിട്ടുള്ള മെഴുകിനെ പ്രത്യേക രീതിയില്‍ സംസ്കരിച്ചു പഞ്ചനക്ഷത്ര ഹോട്ടലുകളിടക്കം വന്‍ ഡിമാന്‍ഡുള്ള സ്ട്രോകളാണു സജിയും കൂട്ടരും നിര്‍മിക്കുന്നത്. 2017ല്‍ തുടങ്ങിയ കമ്പനി സ്വന്തം സാങ്കേതിക വിദ്യയിലൂടെയാണു തെങ്ങോലകളെ സംസ്കരിച്ചു സ്ട്രോകള്‍ ഉണ്ടാക്കുന്നത്. പ്രകൃതി ദത്തമാണന്നതിനപ്പുറം ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്കു പുതിയ തൊഴില്‍ മേഖല കൂടി തുറന്നു നല്‍കുകയാണു സജി വര്‍ഗീസിന്റെ സണ്‍ ബേര്‍ഡ് സ്ട്രോയെന്ന കമ്പനി.
Bengalurur malayali teacher Saji varghese story