
പുതിയ വോയ്സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ എല്ലാ വാട്സാപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ് വാട്സാപ്പ്. പ്രധാനമായും വലിയ വാട്സാപ്പ് ഗ്രൂപ്പുകള്‍ക്കു വേണ്ടിയുള്ള ഫീച്ചറാണിത്. മുന്‍പ് സജീവമായിരുന്ന ക്ലബ് ഹൗസിന് സമാനമാണ് പുതിയ വോയ്സ് ചാറ്റിന്‍റെ പ്രവർത്തനരീതി.
നിലവില്‍ എന്തെങ്കിലും വിഷയത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് സംസാരിക്കണമെങ്കില്‍ വാട്സാപ്പിലെ ഗ്രൂപ്പ് വിഡിയോ കോളിനെയാണ് ആശ്രയിക്കാറുള്ളത്. അതില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണത്തിലും പരിധിയുണ്ട്. എന്നാല്‍ വോയ്സ് ചാറ്റ് വരുന്നതോടുകൂടി അതില്‍ മാറ്റമുണ്ടാകും. വോയ്സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പോകും. വോയ്സ് ചാറ്റില്‍ വലിയ റിങ് വരില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കിൽ അതിൽ ജോയിൻ ചെയ്ത് പരസ്പരം സംസാരിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലേതുപോലെ മറ്റാളുകള്‍ സംസാരിക്കുന്നത് കേട്ടിരിക്കാം. ചാറ്റിങ്ങില്‍ ഉള്ളവര്‍ക്ക് എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കും. വോയിസ് ചാറ്റ് ചെയ്യുന്നതിനിടയ്ക്ക് വാട്സാപ്പില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും തടസമില്ല. 33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വോയ്റ്റ് ചാറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുക.
വോയിസ് ചാറ്റ് എങ്ങനെ തുടങ്ങാം
വോയ്‌സ് ചാറ്റ് ആരംഭിക്കേണ്ട ഗ്രൂപ്പിന്‍റെ ചാറ്റ് തുറക്കുക.
സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ പുതുതായി കാണുന്ന ഐക്കണിൽ ടാപ്പ് ചെയ്യുക.
പോപ് അപ്പായി വരുന്ന വിൻഡോയിൽ ‘സ്റ്റാർട്ട് വോയിസ് ചാറ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
വോയ്‌സ് ചാറ്റിൽ ചേരാൻ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
സ്‌ക്രീനിന്റെ താഴെയുള്ള ബാനറിൽ ആരൊക്കെയാണ് വോയ്‌സ് ചാറ്റിലുള്ളത് എന്ന് കാണാൻ കഴിയും.
വോയ്‌സ് ചാറ്റിൽ നിന്ന് ഇറങ്ങിപ്പോകാൻ, റെഡ് ക്രോസ് ബട്ടൺ ടാപ്പുചെയ്യുക.
Whatsapp introduces voice chat feature