വിവാഹമോചനം ആഘോഷമാക്കി യുവാവ്; വൈറലായി ചിത്രങ്ങള്‍

sajad-mayyanad
SHARE

വിവാഹത്തിനൊരുങ്ങിയതുപോലെ വിവാഹമോചനവും ആഘോഷമാക്കി യുവാവ്. കൊല്ലം മയ്യനാട് സ്വദേശിയായ സജാദാണ് മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തിയത്.  

ആരെയെങ്കിലും കുറ്റപ്പെടുത്താനോ മുറിവേല്‍പ്പിക്കാനോ അല്ല ഈ ചിത്രങ്ങളെന്ന് ഇരുപത്തിനാലുകാരനായ സജാദ് പറയുന്നു. രണ്ടുമാസം മുന്‍പാണ് മയ്യനാട് സാഗരതീരം സുനാമിപുനരധിവാസ ഫ്ലാറ്റിൽ താമസിക്കുന്ന സജാദ് വിവാഹമോചിതനായത്. താന്നി ബീച്ചില്‍ വച്ച് മാതാപിതാക്കളെ ചേര്‍ത്തു നിര്‍ത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കഴിഞ്ഞദിവസം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാഹമോചനവും വൈറലായെന്ന് സജാദ് പറയുന്നു. 

2022 ഓഗസ്റ്റിലായികുന്നു വിവാഹം. ഒരുമാസം മാത്രമായിരുന്നു ഒന്നിച്ചുളള ജീവിതം. അന്ന് വിവാഹത്തിന് ചിത്രമെടുത്ത ഫൊട്ടോഗ്രഫറെ വിളിച്ചു വരുത്തിയാണ് വിവാഹമോചനത്തിന്റെ ആഘോഷ ചിത്രങ്ങളും എടുത്തത്. മുടിനീട്ടി വളര്‍ത്തിയിരുന്ന സജാദ് വിവാഹമോചനം കോടതി അനുവദിച്ച ദിവസമാണ് മുടി മുറിച്ച് മുഖം മിനുക്കിയത്. 

MORE IN SPOTLIGHT
SHOW MORE