‘കോപ്റ്ററില്‍ വന്നാല്‍ ജനമെന്ത് കരുതും അതുകാെണ്ട് ആഡംബര ബസ്’: ട്രോള്‍

bus-troll
SHARE

‘പാവങ്ങള്‍ പെന്‍ഷന്‍ പോലുമില്ലാതെ വലയുമ്പോള്‍, ആവശ്യസാധനങ്ങള്‍ പോലും ലഭിക്കാതെ വിലക്കയറ്റത്തില്‍ വലയുമ്പോള്‍, വൈദ്യുതി മുതല്‍ വെള്ളത്തിന് വരെ െതാട്ടാല്‍ പൊള്ളുന്ന വില ഈടാക്കുമ്പോള്‍.. ആ നാടിന്റെ മുഖ്യമന്ത്രി എങ്ങനെ ഹെലികോപ്റ്ററില്‍ അവരെ കാണാന്‍ വരും. അതുകൊണ്ടാണ് ഒരുകോടിയിലേറെ രൂപ മുടക്കി ആഡംബരബസ് വാങ്ങുന്നത്..’ ഹെലികോപ്റ്ററിന് പിന്നാലെ വരാന്‍ പോകുന്ന ആഡംബരബസും മുഖ്യമന്ത്രി പിണറായി വിജയന് ട്രോളുകള്‍ വാരിക്കോരി നല്‍കുകയാണ്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണോ സര്‍ക്കാരെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

troll-pv-bus
bus-troll-new

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണ് നവകേരള സദസിന് ആഡംബര ബസിനായി ഒരുകോടി രൂപ അനുവദിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. ഒരു കോടി അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപയാണ് ബസിനായി അനുവദിച്ച തുക. ബെംഗളൂരുവിലാണ് ബസ് തയ്യാറാകുന്നത്.

നവകേരള സദസിന് ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബസ് വാങ്ങുന്നതെന്നും 21 മന്ത്രി വാഹനങ്ങളും അകമ്പടി വാഹനങ്ങളും ഒഴിവാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE