10 വയസ്സുകാരനെ കൊലപ്പെടുത്തി കുരങ്ങന്‍മാര്‍; വയര്‍ കീറി കുടല്‍മാല പുറത്ത്; നടുക്കം

monkey-attack
പ്രതീകാത്മക ചിത്രം
SHARE

പത്തുവയസ്സുകാരനെ കുരങ്ങന്‍മാരുടെ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ വയര്‍ കീറി ചെറുകുടല്‍ ഉള്‍പ്പെടെ പുറത്തുവന്ന സ്ഥിതിയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ സാൽക്കി ഗ്രാമത്തിലാണ് ദാരുണ സംഭവം. പത്തുവയസ്സുകാരന്‍ ദീപക് താക്കൂർ ആണ് കൊല്ലപ്പെട്ടത്. 

സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുരങ്ങന്‍മാരുടെ സംഘം കുട്ടിയെ ആക്രമിച്ചത്.ഒരാഴ്ചയ്ക്കിടെ മനുഷ്യർക്കു നേരെ കുരങ്ങുകൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ് ഇതെന്ന് വനംവകുപ്പ് അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE