
സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയുടെ അവസ്ഥയും മൂക്ക് പൊത്തി െകാണ്ട് ജനം സഹിക്കേണ്ട കാഴ്ചയും മുഖ്യമന്ത്രി അറിയിച്ച് യുവാവ്. നിറഞ്ഞുകവിഞ്ഞ മലിനജലം പുറത്തേക്ക് ഒഴുകുന്ന വിധത്തിലായിരുന്നു ആശുപത്രിയിലെ ശുചിമുറിയുടെ അവസ്ഥ. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് ക്രെജ്രിവാളിനെ ടാഗ് ചെയ്തായിരുന്നു യുവാവിന്റെ പ്രതിഷേധ പോസ്റ്റ്.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഉടന്‍ തന്നെ വേണ്ട നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് നിര്‍ദേശിച്ചതായി യുവാവിന് മറുപടിയും നല്‍കി. ഡല്‍ഹിയിലെ ഗുരു ടെഗ് ബഹദൂര്‍ ആശുപത്രിയിലെ ദുരവസ്ഥയാണ് യുവാവ് എക്സില്‍ പങ്കുവച്ചത്.