അതിവേഗം കുതിപ്പ്; കാറിന് മുകളില്‍ നിന്ന് ‘വെടിക്കെട്ട്’; ആതിരുവിട്ട ആഘോഷം

car-diwali
SHARE

അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ വച്ച് പടക്കം െപാട്ടിച്ച് ആഘോഷം. മൂന്നുകാറുകളിലായി പോകുന്ന യുവാക്കളാണ് അപകടം നിറഞ്ഞ ഈ ആഘോഷം നടത്തിയത്. കൂട്ടത്തില്‍ ഒരു കാറിന് മുകളില്‍ പടക്കം വച്ച് പൊട്ടിച്ചാണ് സംഘം ദീപാവലി ആഘോഷിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചായിരുന്നു ഈ അഭ്യാസം. ഗുരുഗ്രാമില്‍ നിന്നുള്ള ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. 

MORE IN SPOTLIGHT
SHOW MORE