വരള്‍ച്ച അതിരൂക്ഷം; ആമസോണില്‍ ഡോള്‍ഫിനുകള്‍ ചത്തുപൊങ്ങുന്നു; ആശങ്ക

ആശങ്കയുണര്‍ത്തി ഡോള്‍ഫിനുകളുടെ ശവശരീരങ്ങള്‍.  ഒരാഴ്ചക്കിടെ നൂറിലധികം ശവശരീരങ്ങളാണ് ആമസോണ്‍ നദിയുടെ കൈവഴിയില്‍ പൊങ്ങിക്കിടക്കുന്നത്. ഉയര്‍ന്ന താപനിലയും കടുത്ത വരള്‍ച്ചയുമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ആമസോണിലെ ടെഫെ തടാകത്തിലാണ് ഡോള്‍ഫിനുകളുടെ ജീവന്‍മരണപോരാട്ടം. 38ഡിഗ്രിവരെ ഇവിടുത്തെ താപനില ഉയര്‍ന്നു. വരള്‍ച്ചയും ചൂടുമാണ് ഡോള്‍ഫിനുകളുടെ മരണനിരക്കിലെ വ‍ര്‍ധനവിന് കാരണമെന്ന് വിദഗ്‍ധര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഉറപ്പുവരുത്താന്‍ ഇനിയും സമയം ആവശ്യമാണെന്നും അവര്‍ പറയുന്നു. ആമസോണ്‍ നദികളിലെ ഡോള്‍ഫിനുകള്‍ പലതും പിങ്ക് നിറത്തിലുള്ളവയാണ്. തെക്കേ അമേരിക്കന്‍ നദികളില്‍ മാത്രം കാണപ്പെടുന്നവയാണിത്. ലോകത്ത് അവശേഷിക്കുന്ന ചുരുക്കം ചില ശുദ്ധജല ഡോള്‍ഫിനുകളുമാണിവ.

ഏകദേശം 1,200ഡോള്‍ഫിനുകളാണ് ടെഫെ തടാകത്തിലുള്ളത്. ബ്രസീലിലെ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും  ചേര്‍ന്ന് അവശേഷിക്കുന്ന ഡോള്‍ഫിനുകളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം അത് ഉപേക്ഷിച്ച നിലയിലാണ്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആമസോണില്‍ വരള്‍ച്ച കൂടുതല്‍ ശക്തമാകുകയും കൂടുതല്‍ ഡോള്‍ഫിനുകളുടെ മരണത്തിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.വെള്ളത്തിലെ ഓക്സിജന്‍റെ അഭാവം മൂലം ആയിരക്കണക്കിന് മത്സ്യങ്ങളും അടുത്തിടെ ആമസോണ്‍ നദികളില്‍ ചത്തുപൊങ്ങിയിരുന്നു.

Heat, drought kills more than hundered dolphins in amazon

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.