ചിത്രം: Screengrab, X
ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ് ബോളിവുഡിന്റെ സ്വന്തം സല്ലുഭായ്. ഡല്‍ഹിയില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ താരം ഡാന്‍സ് കളിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമീഷ പട്ടേലുള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്ത പിറന്നാളാഘോഷത്തിനിടെയായിരുന്നു സല്‍മാന്‍ ഖാന്റെ നൃത്തമെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്റെ ചുവടുകള്‍ പാര്‍ട്ടിക്കെത്തിയവരെയും ആരാധകരെയും ഒരുപോെല സന്തോഷിപ്പിച്ചുവെന്നാണ് സമൂഹ മാധ്യമമായ 'എക്സില്‍' കുറിച്ചത്.
അതേസമയം, പഴയ ഊര്‍ജസ്വലത സല്ലുഭായുടെ നൃത്തച്ചുവടിനില്ലെന്നും അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നുവെന്നുമാണ് ആരാധകരില്‍ ചിലരുടെ പ്രതികരണം. ടൈഗര്‍ 3യാണ് സല്‍മാന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം. പത്തുവര്‍ഷത്തിനിപ്പുറവും ആരാധകര്‍ ടൈഗറിനായി കാത്തിരിക്കുന്നുവെന്നത് തന്നെ ആവേശഭരിതനാക്കുന്നുവെന്ന് താരം അടുത്തയിടെ പ്രതികരിച്ചിരുന്നു.
Salman Khan's dance video went viral
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.