rahulporterwb

റെയില്‍വേ പോര്‍ട്ടര്‍മാരുടെ വസ്ത്രവും ബാഡ്ജും ധരിച്ച് രാഹുല്‍ഗാന്ധി എംപി. ആനന്ദ്‌വിഹാര്‍ റെയില്‍വേസ്റ്റേഷനില്‍ പോര്‍ട്ടര്‍മാരുമായി സംവദിക്കുന്നതിനിടെയിലായിരുന്നു രാഹുലിന്റെ പുതിയ വേഷം.  തലച്ചുമട് തൊഴിലാളികളുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് രാഹുല്‍ പോര്‍ട്ടര്‍ വസ്ത്രവും ബാഡ്ജും ധരിച്ച് തലച്ചുമടേന്തിയത്. ആഘോഷമായാണ് രാഹുലിനെ തൊഴിലാളികള്‍ സ്വീകരിച്ചത്. 

തലച്ചുമടേന്തിയ രാഹുലിനൊപ്പം  സിന്ദാബാദ് വിളികളോടെ തൊഴിലാളികളും ഒപ്പം നടന്നു. വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

Rahul Gandhi dresses like porters at Anandvihar railway station