love-bike
ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ പരസ്പരം ചുംബിച്ച കമിതാക്കൾക്ക് എതിരെ കേസ് എടുത്ത് പൊലീസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. തിരക്കേറിയ റോഡിൽ അമിത വേഗത്തിലാണ് യുവാവ് ബൈക്കോടിച്ചത്, ഈ സമയം പിന്നിലിരുന്ന പെണ്‍കുട്ടിയെ ചെറുപ്പക്കാരൻ പുറകിലേക്ക് തിരിഞ്ഞ് ചുംബിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കും ഹെൽമറ്റുമില്ല.  ബൈക്കിനു പിന്നിലായി സഞ്ചരിച്ചിരുന്ന യാത്രക്കാരിൽ ഒരാൾ വിഡിയോ  പകർത്തിയതോടെ സോഷ്യൽമീഡിയയിൽ വൈറലായി. ട്രാഫിക് നിയമങ്ങൾ യാതൊന്നും പാലിക്കാതെയുള്ള യാത്ര ശ്രദ്ധയിൽപെട്ട പൊലീസ് ഇവരിൽ നിന്നും പിഴ ഈടാക്കിയെന്നാണ് വിവരങ്ങൾ. മോട്ടോർ വാഹന നിയമപ്രകാരം നടപടികൾ ഉണ്ടാകുമെന്നും ജയ്പൂർ പൊലീസ് അറിയിച്ചു.