ഇന്ത്യയിൽ വച്ച് ഇന്ത്യയ്ക്കിട്ടൊരു ചെക്കുവച്ചു ജസ്റ്റിന് ട്രൂഡോ, പണ്ടേ അത്ര നല്ല ടേംസിലല്ല ഇന്ത്യയും കാനഡയും, കനൽ ഒരു തരി മതിയായിരുന്നു ഒന്നാളിക്കത്താന്, ഇപ്പോള്‍ അത് സംഭവിച്ചു. കാനഡയുടെ ജനപ്രതിനിധിസഭയിൽ നിന്നാണ് ട്രൂഡോ കുത്തിത്തിരിപ്പു തുടങ്ങിയത്. ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദിപ് സിങ് നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യന്‍ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതിന് തെളിവുണ്ടെന്നും പറഞ്ഞതോടെ ഇന്ത്യ ചൊടിച്ചു. ഇന്ത്യന്‍ പ്രതിനിധിയെ കാനഡ പുറത്താക്കി, അതേ നാണയത്തില്‍ ഇന്ത്യയിലെ കനേഡിയന്‍ ഉദ്യോഗസ്ഥനും ഇന്ത്യക്ക് പുറത്ത്. അതോടെ ലോകരാജ്യങ്ങളിലും വിഷയം ചർച്ചയായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.