helicpter-pinarayi
മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായുള്ള ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി. മാസം 80 ലക്ഷം രൂപയാണ് ഇരട്ട എന്‍ജിന്‍ ഹെലികോപ്ടറിന് വാടക. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടേതാണ് ഹെലികോപ്ടര്‍. മാസം 20 മണിക്കൂര്‍ പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക നിശ്ചയിച്ചിരിക്കുന്നത്. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭായോഗത്തിെല തീരുമാനം അനുസരിച്ചാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. കോവിഡ് പ്രതിസന്ധിക്കിടെ 2020ലായിരുന്നു സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്.