viral-news

ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ മതിയായ ടിപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭക്ഷണത്തിൽ തുപ്പിയിട്ട്  ഡെലിവറി ബോയ്. യുഎസിലെ ഫ്ലോറിഡയിലെ സൗത്ത് വെസ്റ്റ് 107-ആം അവന്യൂവിലുള്ള ട്രീ ടോപ്‌സ് അപ്പാർട്ടുമെന്റിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 

 

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഡോർഡാഷിൽ (യുഎസ് ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം) ജോലി ചെയ്യുന്ന ഒരാൾ വാതിൽപ്പടിയിൽ കസ്റ്റമര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവയ്ക്കുന്നത് കാണാം.പിന്നീട് ഡെലിവറി ബോയ് ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കുകയും ക്യാമറയില്‍ നോക്കി എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. പിന്നാലെ ഇയാള്‍ മൂന്ന് തവണ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലേക്ക് തുപ്പുകയും ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുന്നതും വിഡീയോയിൽ കാണാം.