
കോരിച്ചൊരിയുന്ന മഴയത്ത് നാട്ടിന്‍പുറത്തെ കുളത്തില്‍ ഒന്ന് നീന്തിത്തുടിച്ചാലോ? കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും മനസില്‍ അങ്ങനെയൊരു ആഗ്രഹം മൊട്ടിട്ട് വിരിഞ്ഞിട്ടുണ്ടാവും. എല്ലാവരേയും കൊതിപ്പിച്ച് മഴയത്ത് കുളത്തില്‍ നീന്തി ആസ്വദിക്കുന്ന ഏതാനും പേരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും കണ്ണൂര് നിന്നുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നു.
വളരെ വേഗം ഹൈടെക്ക് ആവുന്ന ലോകത്ത് പഴമ നിറഞ്ഞതും ലളിതവുമായ ജീവിതത്തിലെ സന്തോഷങ്ങളാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. കണ്ണൂര് നിന്നുള്ള ഈ ദൃശ്യങ്ങള്‍ സ്വപ്നമാണ്, ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. ഗോ കേരള പങ്കുവെച്ച വിഡിയോയാണ് ആനന്ദ് മഹീന്ദ്ര ഷെയര്‍ ചെയ്തത്. ഒരുലക്ഷത്തിന് മുകളില്‍ ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു.