
യുവതി യുവാക്കള്‍ കൂടുതലായി വിദേശത്തേക്ക് കുടിയേറുന്നതിനെ പറ്റി സലീം കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പഠിക്കാനായി പോകുന്ന കുട്ടികള്‍ പിന്നെ നാട്ടിലേക്ക് വരുന്നില്ലെന്നും തൊഴിലില്ലായ്മയും ശമ്പളമില്ലായിമയുമാണ് ഇവിടെയുള്ളതെന്നും സലീം കുമാര്‍ പറയുന്നു. കടൽ കടക്കുന്ന യുവതി യുവാക്കൾക്ക് കിട്ടുന്നത് രണ്ടര ലക്ഷം രൂപ. ഇവിടെ കിട്ടുന്നത് പതിനായിരം. പിന്നെ എങ്ങനെ നമ്മുടെ നാട്ടിൽ കുട്ടികൾ നിൽക്കും എന്ന് സലീം കുമാര്‍ ചോദിക്കുന്നു. കേരളത്തില്‍ നല്ല ജോലി കിട്ടാനില്ല. നല്ല ശമ്പളം ഇല്ല, പിഎസ്സി ടെസ്റ്റ് എഴുതി ജോലി കിട്ടിയവരെക്കാളും കൂടുതല്‍ പുറംവാതില്‍ കൂടി കയറി കൂടിയവരാണെന്നും പഠിച്ചവന് ജോലിയില്ലെന്നും സലീം കുമാര്‍ പറയുന്നു.