അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്തി; ഇരുപത്തിരണ്ടുകാരി പിടിയില്‍

arrest-lady
SHARE

തീവണ്ടിയിലെത്തി  ഹെറോയിൻ കൈമാറാൻ ശ്രമിച്ച അസം സ്വദേശിനിയെ എക്സൈസ് പിടികൂടി. 9.66 ഗ്രാം ഹെറോയിനുമായി അസമിലെ നവ്ഗാവ് ജില്ലയിലെ അസ്മരാ കാത്തൂൺ ആണ് പിടിയിലായത്. തൃശ്ശൂരിലാണ് സംഭവം. മയക്കുമരുന്ന് കൈമാറുന്നതിനായി റെയിൽവേ പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കവേയാണ് പ്രതി പിടിയിലായത് . അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. വസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽസ്ക്വാഡും ഐ.ബി.യും ചേർന്നാണ് പരിശോധന നടത്തിയത്.

MORE IN SPOTLIGHT
SHOW MORE