സൂപ്പർ ബൈക്കിൽ പാങ്കോങ് സോയിലേക്ക് വൈറല്‍ യാത്ര; വീഡിയോ പുറത്ത് വിട്ട് രാഹുൽ ഗാന്ധി

rahul-gandhi
SHARE

പാങ്കോങ് സോയിലേക്ക് ബൈക്കിൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പുറത്ത് വിട്ട് രാഹുൽ ഗാന്ധി. ചെറു കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. ഏറ്റവും സന്തോഷകരമായ ഒരു യാത്ര എന്നാണ് പാങ്കോങ് സോ യാത്രയെ രാഹുൽ വിശേഷിപ്പിക്കുന്നത്.

ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പാങ്കോങ് സോ തടാകമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അവിടെയുള്ളവരെ ശ്രദ്ധിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സന്തോഷം പങ്കിടാനും കാഴ്ചകൾ കാണാനും എപ്പോഴും ആഗ്രഹിച്ചിരുന്നു. ലഡാക്ക് സന്ദർശിക്കാനുള്ള മികച്ച മാർഗം എന്ന നിലയിലാണ് ബൈക്ക് തിരഞ്ഞെടുത്തതെന്നും രാഹുൽ പറയുന്നു. KTM390-ൽ  1000 ൽ അധികം കിലോമീറ്ററുകളാണ് രാഹുൽ സഞ്ചരിച്ചത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, വിമുക്തഭടൻമാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി യാത്രക്കിടെ രാഹുൽ ചർച്ച നടത്തിയിരുന്നു. ചൈന ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തിയതായി ലഡാക്ക് നിവാസികൾ പറഞ്ഞു എന്ന്  രാഹുൽ ആവർത്തിച്ചു.

ലഡാക്കിലെ ജനാധിപത്യo ശക്തമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞാണ് വീഡിയോക്ക് ഒപ്പമുള്ള കുറിപ്പ് രാഹുൽ അവസാനിപ്പിക്കുന്നത്. സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയുള്ള രാഹുലിന്റെ യാത്ര ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

Video of Rahul Gandhi's bike ride to Ladakh's Pangong

MORE IN SPOTLIGHT
SHOW MORE