
ബിഹാറില്‍ നിന്നുള്ള ഒരു വയോധികന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. ജടകെട്ടിയ നീളന്‍ മുടി അഴിച്ചിട്ട് പ്രദര്‍ശിപ്പിക്കുന്നതാണ് വിഡിയോയില്‍. സകല്‍ ദേവ് എന്ന അറുപത്തിമൂന്നുകാരനാണ് വൈറല്‍ താരം. നാല്‍പത് വര്‍ഷമായി സകല്‍ മുടി നീട്ടി വളര്‍ത്തുകയാണ്. ആറ് അടി നീളമാണ് ഇപ്പോള്‍ മുടിക്കുള്ളത്. ചെളി പിടിച്ച് നരച്ച് കിടക്കുന്ന മുടി കഴുകിയിട്ട് വര്‍ഷങ്ങളായി എന്ന് സകല്‍ പറയുന്നു.
മങ്കര്‍ എന്ന ഗ്രാമത്തിലാണ് ഇയാള്‍ താമസം. പ്രദേശത്ത് വൈദ്യനായും ഇയാള്‍ അറിയപ്പെടുന്നുണ്ട്. മുന്‍പ് 31 വര്‍ഷത്തോളം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്. വിഡിയോ കാണാം.
63-year-old Bihar man has 6-foot-long hair which he hasn't washed for 40 years