
മുപ്പത്തിരണ്ട് വര്‍ഷമായി പരിപാലിക്കുന്ന സഹോദരനും ഭാര്യയു ആരോഗ്യം കൂടി വഷളായതോടെ ആശങ്കയിലാണ് കിടപ്പു രോഗിയായ ദാനിയല്‍ യോഹന്നാന്‍. 35 വര്‍ഷം മുന്‍പാണ് കൊടുമണ്‍ സ്വദേശി ദാനിയലിന് ആമവാതം പിടിപെട്ടത്. വീട്ടിലേക്ക് വഴിയില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു.
ടാപ്പിങ് തൊഴിലാളിയായിരുന്നു ദാനിയല്‍ . 35 വര്‍ഷം മുന്പ് ആമവാതം പിടിപെട്ടു. പല ചികില്‍സകള്‍ ചെയ്തു. ഫലമുണ്ടായില്ല. ഒടുവില്‍ കിടപ്പിലായി. 32 വര്‍ഷമായി ഒരേ കിടപ്പാണ്. അനുജന്‍റെ വീട്ടിലാണ് താമസം. അനുജനും ഭാര്യയുമാണ് ഇത്രയും കാലം പരിപാലിച്ചത്. ടൈല്‍സ് പണിക്കാരനായിരുന്ന സഹോദരന്‍ രോഗിയായി. സഹോദരന്‍റെ ഭാര്യ തൊഴിലുറപ്പ് ജോലികള്‍ക്ക് പോയികിട്ടുന്നതായിരുന്നു ഏകവരുമാനം. അവരുടെ ആരോഗ്യം വഷളായതോടെ ആ വരുമാനവും നിലച്ചു. മറ്റൊരു മാര്‍ഗവും ഇല്ലെന്ന് ദാനിയല്‍ പറയുന്നു. അയല്‍ക്കാര്‍ അവരാല്‍ ആവും വിധം സഹായിക്കുന്നുണ്ട്.
വീട്ടിലേക്ക് വഴിയില്ലാത്തതും പ്രതിസന്ധിയാണ്. അടുത്തിടെ തിമിരത്തിന്‍റെ ചികില്‍സയ്ക്കടക്കം ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലേക്ക് പോയത്. പഞ്ചായത്ത് സഹായിച്ചെങ്കിലേ വീട്ടിലേക്ക് വഴിയുണ്ടാവൂ എന്ന് ഇവര്‍ പറയുന്നു. എത്രകാലം ഇങ്ങനെ തുടരാന്‍ ആവുമെന്നാണ് ദാനിയലിന്‍റെ ചോദ്യം.
AC Details, P Y Antony ,Ac No : 67349693149, SBI Kodumon, IFSC Code : SBIN0070560, Mob No: 9207375707
Daniel seeks help for treatment