ദേശീയപതാകയില്‍ ഓട്ടോഗ്രാഫ് വേണം; ആരാധികയ്ക്ക് നീരജിന്റെ മറുപടി

ഹംഗേറിയൻ വനിതയുടെ ടിഷര്‍ട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് നൽകുന്ന നീരജ് (jon_selvaraj)

കായികരംഗത്ത് രാജ്യത്തിന്റെ സ്വര്‍ണാഭിമാനമാണ് നീരജ് ചോപ്ര.ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ പേജുകളിലും നീരജ് താരമാണ്. ഇതിനൊപ്പമാണ് ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ ആരാധികയ്ക്ക് താരം നല്‍കിയ മറുപടിയും. 

മെഡല്‍ നേട്ടത്തിന് ശേഷം ഹംഗേറിയന്‍ വനിത നീരജിനടുത്ത് ഓട്ടോഗ്രാഫിനായെത്തി. അവര്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പതാകയിലായിരുന്നു. പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ കൂടിയായ നീരജ് അറിയിച്ചു. ശേഷം അവരുടെ ടിഷര്‍ട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു.ജൊനാതന്‍ സെല്‍വരാജ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ ചിത്രം പകര്‍ത്തിയത്.