ജാവലിനില്‍ ഇന്ത്യക്ക് ഡബിള്‍; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്, 88.88 മീറ്റര്‍ ദൂരം പിന്നിട്ട് നീരജ് ചോപ്ര സ്വര്‍ണം നേടി. 87.54 മീറ്റര്‍ ദൂരം കണ്ടെത്തിയ കിഷോര്‍ കുമാറിന് വെള്ളി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നീരജിന്റെ സ്വര്‍ണനേട്ടം. ഹാങ്ചോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം എണ്‍പതായി. 

ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ കോമ്പൗട്ട് മിക്സഡ് ടീമിനത്തില്‍ ജ്യോതി – ഓജസ് സഖ്യം സ്വര്‍ണം നേടി. ഫൈനലില്‍ കൊറിയയെ തോല്‍പിച്ചു.  .

5000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയ അവിനാശ് സാബ്‍ലെ ഗെയിംസിലെ രണ്ടാം മെഡല്‍ സ്വന്തമാക്കി. സ്റ്റീപ്പിള്‍ ചേസിലും അവിനാഷ് സ്വര്‍ണം നേടിയിരുന്നു

വനിതാ ബോക്സിങ്ങില്‍ ലവ്‍ലിന ബോർഗോഹെയ്ന്‍ വെള്ളി നേടി. ഫൈനലില്‍ ചൈനീസ് താരത്തോട് തോറ്റാണ് ലവ്‍ലിനയുടെ വെള്ളിനേട്ടം. വനിതാ ബോക്സിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരമായ പര്‍വീണ്‍ ഹൂഡ വെങ്കലം നേടി. 

പുരുഷ ഹോക്കിയില്‍ ദക്ഷിണ കൊറിയയെ തോല്‍പിച്ച് ഇന്ത്യ ഫൈനലിലെത്തി.  

മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് കൊറിയയെ തോല്‍പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 

35 കിലോമീറ്റര്‍  മിക്സ‍ഡ് ടീം നടത്തത്തില്‍ ഇന്ത്യ വെങ്കലം നേടി. മഞ്ജു റാണി – ബബൂ റാം സഖ്യമാണ് മൂന്നാം സ്ഥാനം നേടിയത്.  

Asian Games: Neeraj Chopra wins Gold,