ഏഷ്യന്‍ ഗെയിംസ്: താരങ്ങള്‍ക്ക് പാരിതോഷികം പരിഗണിക്കാതെ മന്ത്രിസഭ; അവഗണന തുടരുന്നു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികം മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല. മന്ത്രിസഭായോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ വിഷയം അവതരിപ്പിച്ചുമില്ല.  2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് പതിനഞ്ചും വെങ്കലം നേടിവര്‍ക്ക് പത്ത് ലക്ഷം രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. അതിനെക്കാള്‍ കൂടുതല്‍ തുക ഇത്തവണ കായിക വകുപ്പ് ശുപാര്‍ശ ചെയ്തു. എന്നാല്‍ എന്തുകൊണ്ടാണ് ശുപാര്‍ശ ഈ മന്ത്രിസഭായോഗം പരിഗണിക്കാത്തതെന്ന് വ്യക്തമല്ല. പുരസ്കാരത്തുക മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് കായിക വകുപ്പിന്റെ നിലപാട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Cabinet hasn't consider prize money for asian games winners