നായ കടിച്ച് വികൃതമാക്കിയ പാവയ്ക്ക് ലേലത്തില്‍ ലഭിച്ചത് 54 ലക്ഷം രൂപ

doll
SHARE

100 വർഷത്തിലേറെ പഴക്കമുള്ളതും കേടുപാടുകള്‍ സംഭവിച്ചതുമായ പാവ ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. നായ കടിച്ച് ഉപേക്ഷിക്കാന്‍ തയാറായ  പാവ വിറ്റുപോയത് 53,000 പൗണ്ടിന്. ഏകദേശം 54 ലക്ഷം ഇന്ത്യന്‍ രൂപ.  17,000 പൗണ്ടാണ് ലേല തുകയായി പ്രതീക്ഷിച്ചിരുന്നത്.  1910 ൽ ജർമ്മനിയിലാണ് പാവ നിർമ്മിച്ചത്. തോർണബി ആസ്ഥാനമായുള്ള വെക്‌റ്റിസ് പറയുന്നതനുസരിച്ച്, "ഉയർന്ന നിലവാരമുള്ള" കമ്മർ & റെയ്‌ൻഹാർഡ് പാവയാണിത്. ഓരോ 20-30 വർഷത്തില്‍ മാത്രമാണ് ഇത്തരം പാവകള്‍ വിൽപ്പനയ്‌ക്ക് എത്തുന്നത്. ഒരു അമേരിക്കന്‍ വ്യക്തിയാണ് പാവ സ്വന്തമാക്കിയിരക്കുന്നത്. ടീസൈഡിലെ വെക്റ്റിസായിരുന്നു ലേലം. ലോകത്തിലെ ഏറ്റവും അപൂർവമായ പാവ' എന്ന രീടിയാലാണ് കമ്പനി പാവയെ ലേലത്തിൽ അവതരിപ്പിച്ചത്. 

പാവയുടെ കേടുപാടുകളെ കുറിച്ചും ലേലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വലത് കൈയിൽ നിന്ന് ചൂണ്ടുവിരലിന്റെ അറ്റം നഷ്ടപ്പെട്ടു, വീട്ടിലെ നായ കാൽ കടിച്ചു, അതിന്റെ വലതുകാലിന് കേടുപാടുകൾ സംഭവിച്ചു. പാവയുടെ അടിയിൽ പോറലുകളും കടിച്ച പാടുകളും ഉണ്ട്. വലത് കാൽമുട്ടിൽ പുതിയതും എന്നാല്‍ പാവയ്ക്ക് യോജിക്കാത്ത ബോൾ ജോയിന്റ് ഉപയോഗിച്ച് കാലുകൾ വീണ്ടും ബന്ധിപ്പിച്ചിരിക്കുന്നു.

The doll fetched Rs 54 lakh at the auction

MORE IN SPOTLIGHT
SHOW MORE