‘അനിയത്തിപ്രാവിനെ’ കൈകളില്‍ പൊക്കിയെടുത്ത് 11 സഹോദരന്‍മാര്‍; വൈറലായി വിഡിയോ

wedding
SHARE

വിവാഹ വിഡിയോകള്‍ വ്യത്യസ്തമാക്കാന്‍  ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കപേരും. വ്യത്യസ്തമായ വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലും തരംഗമാകാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വിവാഹ വിഡിയോ കൂടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അനിയത്തിപ്രാവ് സിനിമയിലെ പാട്ടിനെ അനുകരിച്ചാണ് പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹവിഡിയോ വ്യത്യസ്തമാക്കിയത്.

 സിനിമയിൽ പക്ഷേ മൂന്ന് ആങ്ങളമാരാണെങ്കിൽ ഇവിടെ 11 പേരുണ്ട്.'അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്' എന്ന പാട്ടിന് അനുസരിച്ച് സഹോദരങ്ങൾ സഹോദരിയെ തൊട്ടിലിൽ എന്നവണ്ണം കൈകൾ ചേർത്ത് പിടിച്ചു കിടത്തുന്നതാണ് രംഗം. സിനിമയിലേത് പോലെയുള്ള രംഗത്തിന് വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഫൊട്ടോഗ്രാഫർ സനോജ് കേശവിന്റേതാണ് ആശയം.

MORE IN SPOTLIGHT
SHOW MORE