പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം മൂന്നാം ഘട്ടത്തിൽ; ഈ വര്‍ഷം തന്നെ തുറക്കാനാകും

zoologicalpark
SHARE

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം തന്നെ തുറന്നു കൊടുക്കാനാകുമെന്ന്  മന്ത്രിമാരായ കെ.രാജനും എകെ ശശീന്ദ്രനും . നിര്‍മാണപ്രവര്‍ത്തനം മൂന്നാം ഘട്ടത്തിലെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാര്‍ക്കാണ് പുത്തൂരില്‍ സജ്ജമാകുന്നത്..

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം ഡിസംബറോടെ തുറക്കാനാണ് തീരുമാനം. പദ്ധതി നേരിട്ട് വിലയിരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60 ശതമാനം പൂര്‍ത്തിയായതായി മന്ത്രിമാര്‍ അറിയിച്ചു. ടൈംടേബിള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാര്‍ക്കിലേക്കുള്ള പക്ഷികളെ ആദ്യഘട്ടത്തില്‍ എത്തിക്കും. ജൂലൈ മാസത്തോടെ കൂടുതല്‍ മൃഗങ്ങളെത്തി തുടങ്ങും.

കിഫ്‌ബിയാണ് പദ്ധതിക്കാവശ്യമായ ഏറിയ ഫണ്ടും അനുവദിക്കുന്നത്. ഇതുവരെ 269 കോടി 75 ലക്ഷം രൂപ അനുവദിച്ചു. പാര്‍ക്കിലേക്ക് ആവശ്യമായ പാതയുടെ നവീകരണം ഉടന്‍ ആരംഭിക്കും. പുത്തൂരിനെ ഗ്രാമവില്ലേജാക്കുമെന്നും മന്ത്രി പറഞ്ഞു. 363 ഏക്കറിലാണ് പാര്‍ക്ക് സജ്ജമാകുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്കെന്ന ഖ്യാതിയോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE