ഭക്ഷണം കഴിച്ച ശേഷം ബില്ല് നല്‍കാതെ പൊലീസ്; വിഡിയോ വൈറലായതിന് പിന്നാലെ സസ്പെന്‍ഷന്‍

police
SHARE

ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം,ബില്ല് നല്‍കാന്‍ വിസമ്മതിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓൾ വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സബ് ഇൻസ്‌പെക്ടറും മൂന്ന് കോൺസ്റ്റബിൾമാരുമാണ് സസ്പെൻഷനിലായത്.

ഞായറാഴ്ച രാവിലെ ഡ്യൂട്ടി കഴി‍ഞ്ഞുവന്ന സബ് ഇൻസ്‌പെക്ടറും കോൺസ്റ്റബിൾമാരും പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ബേക്കറിയില്‍ പോയി ബ്രെഡ് ഓംലെറ്റും ജ്യൂസും വാട്ടർ ബോട്ടിലുകളും വാങ്ങി. ഭക്ഷണം കഴിച്ച ശേഷം കടമയുടമ ഭക്ഷണത്തിന്‍റെ പണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. ആളുകളുടെ സുരക്ഷയ്ക്കു വേണ്ടി 

രാത്രിയിൽ പ്രവർത്തിക്കുന്നതിനാൽ  ചില  ലഘുഭക്ഷണങ്ങൾ "സൗജന്യ" കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് അവർ ചോദിക്കുന്നത്.

മാത്രമല്ല, കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് കടയില്‍ ഉണ്ടായിരുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മിഡിയയില്‍ വൈറലായി. ഇതേതുടർന്ന്, കടയുടമയായ മണിമംഗലം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോൺസ്റ്റബിൾമാരെയും താംബരം കമ്മീഷണർ അമൽരാജ് സസ്പെൻഡ് ചെയ്തു. സംഭവപുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. 

TamilNadu Women Cops Suspended For Refusing To Pay Hotel bill

MORE IN SPOTLIGHT
SHOW MORE