ഒന്നര വര്‍ഷത്തിന് ശേഷം വീട്ടിലേക്ക്; അമ്മയ്ക്ക് സര്‍പ്രൈസുമായി മകന്‍; വിഡിയോ വൈറല്‍

കുടുംബത്തിന് സർപ്രൈസ് നൽകുന്ന ധാരാളം വിഡിയോകള്‍ സോഷ്യല്‍മിഡിയയില്‍ കാണാറുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് സോഷ്യല്‍മിഡിയയില്‍ വീണ്ടും വൈറലാകുന്നത്. ഒരു അമ്മയുടെയും മകന്‍റേതുമാണ് വിഡിയോ. അന്‍സില്‍ എന്ന യുവാവിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്റെ ഉമ്മ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ 14 ലക്ഷം ആളുകളാണ് കണ്ടത്.

വിദേശത്ത് ജോലി ചെയ്യുകയായിരുന്നു യുവാവ്.  ഒന്നരവർഷത്തിനു ശേഷം വിദേശത്ത് നിന്നും നാട്ടിലേക്ക് സർപ്രൈസായി എത്തുകയായിരുന്നു അൻസിൽ. വീട്ടില്‍ എത്തിയ അന്‍സിലിനെ കണ്ട് എല്ലാവരും അമ്പരക്കുന്നു. എന്നാല്‍ അടുക്കളയിലായിരുന്ന ഉമ്മ അന്‍സില്‍ വന്നതറിയാതെ നല്ല ജോലി തിരക്കിലും. അടുക്കളയില്‍ നില്‍ക്കുന്ന അന്‍സിലിനെ കണ്ട ഉമ്മ ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേർന്ന് മിണ്ടാനാവാത്ത അവസ്ഥ. എന്റെ മോനേ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. കണ്ടവരുടെയെല്ലാം കണ്ണ് നിറയിച്ചുവെന്നാണ് വിഡിയോയിലെ കമന്റുകൾ. വിഡിയോ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നതായും ചിലര്‍ പറ‍ഞ്ഞു.

Son Surprises mother video goes viral on social media