‘ഹൈലക്സ്’; ഇന്ത്യയിലെത്തുന്ന ആദ്യ ലൈഫ് സ്റ്റൈല്‍ മിനിട്രക്ക്

 ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന ലൈഫ് സ്റ്റൈൽ മിനി ട്രക്ക് ആണ് ഹൈലക്സ്. നിരത്തിലെത്തുമ്പോൾ അരക്കോടി രൂപ വില വരും എങ്കിലും ഏതുതരം യാത്രകൾക്കും ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണിത്. വിലയുടെ ആഡംബരം ഇതിൽ ഉണ്ടോ എന്ന ചോദ്യം അങ്ങനെ തന്നെ നിൽക്കുകയാണ്. ഡീസൽ എൻജിനിൽ എത്തുന്ന ഈ വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ആണ് ലഭ്യമാകുക . ഇന്ത്യയിൽ ടാക്സിയായി മാത്രം രജിസ്റ്റർ ചെയ്യാനുള്ള അനുവാദം ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഈ വാഹനത്തിന് നൽകിയിരുന്നത്. പിന്നീട് പ്രൈവറ്റ് ആയി രെജിസ്റ്റർ ചെയ്യാനുള്ള അനുമതി നേടി. അതിനു ശേഷമാണ് വാഹനത്തെ വിപിണിയിൽ അവതരിപ്പിച്ചത്.