കരിമ്പനയുടെ വേരാഴം പഠിപ്പിച്ച് ബാലന്‍; ജീവിതം പ്രകൃതിക്കായി

karimbana balan
SHARE

കാറ്റത്ത് വീശിയാടുന്ന കരിമ്പനക്കൂട്ടം പാലക്കാടിന്റെ പകിട്ട് അറിയിക്കുന്ന അടയാളമാണ്. ഈ പൈതൃകം നാട്ടിലാകെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് എഴുപത്തി നാലുകാരനായ ബാലന്‍. പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല വര്‍ഷം മുഴുവന്‍ പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ ഇദ്ദേഹം സമൂഹത്തെ പഠിപ്പിക്കുകയാണ്.  

കരിമ്പനകളുടെ നാടിന് ഒരുപാട് കഥകള്‍ ഇനിയും പറയാനുണ്ട്. അതിലെല്ലാം അടയാളപ്പെടുത്തലാകാന്‍ ഈ ഒറ്റമരത്തിന് കഴിയണം. വംശം വേരറ്റു പോകുമെന്ന അവസ്ഥയിലാണ്. എഴുപത്തി നാലുകാരനായ ബാലന്‍ ഇരുപത് വര്‍ഷം മുന്‍പെടുത്ത ശപഥമാണ്. നാടിന്റെ അടയാളം മണ്ണടിയാന്‍ ഞാന്‍ അനുവദിക്കില്ല. വിത്തിനു വേണ്ടിയുള്ള യാത്ര പുലര്‍ച്ചെ തുടങ്ങും. കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാട്ടിലും നാട്ടിലുമായി പൊഴിഞ്ഞു വീഴുന്ന പനമ്പഴം ശേഖരിക്കും. 

ദിവസേന നൂറുകണക്കിന് പനമ്പഴവുമായാണ് ബാലന്‍ വീട്ടിലെത്തുന്നത്. പ്രത്യേക പരിചരണം ഉറപ്പാക്കി മുളവരുത്തും. പുതുതലമുറയെ ഉള്‍പ്പെടെ കരിമ്പനയുടെ വേരാഴം പഠിപ്പിക്കും. മണ്ണില്‍ കുഴിച്ചിട്ട് മടങ്ങുക മാത്രമല്ല ബാലന്റെ ശൈലി. ഇടവേളകളില്‍ നേരിട്ടെത്തി പരിചരണവും ഉറപ്പാക്കും. വനാതിര്‍ത്തിയിലും സര്‍ക്കാര്‍ ഭൂമിയിലുമെല്ലാം ഇങ്ങനെ കരിമ്പനയുടെ തലയാട്ടം കണ്ട് മനസ് കുളിര്‍ത്ത് ജീവിക്കുകയാണ് ഈ പച്ചയായ മനുഷ്യന്‍. 

MORE IN SPOTLIGHT
SHOW MORE