കളിക്കൂട്ടുകാരിയെ കണ്ടെത്താന്‍ ശ്രമം; ഒടുവില്‍ കണ്ടെത്തല്‍; വിഡിയോ വൈറല്‍

child
SHARE

കുട്ടിക്കാലത്തെ സൗഹൃദങ്ങള്‍ ചിലപ്പോള്‍ പാതിവഴിയില്‍ മുറി‍ഞ്ഞുപോകാറുണ്ട്. എന്നാല്‍ കുട്ടിക്കാലത്തെ തന്‍റെ ഒപ്പം പഠിച്ച കൂട്ടുകാരിയെ തിരഞ്ഞു പിടിച്ചിരിക്കുകയാണ് നേഹ എന്ന പെൺകുട്ടി. സൈബര്‍ ലോകത്ത് ഇപ്പോള്‍ നേഹയാണ് താരം. എൽകെജിയിൽ തനിക്കൊപ്പം പഠിച്ചിരുന്ന ലക്ഷിത എന്ന സുഹൃത്തിനെ കണ്ടെത്താൻ നേഹ ഇൻസ്റ്റഗ്രാം മുഴുവൻ തപ്പി എന്നുവേണം പറയാന്‍. 

ലക്ഷിത എന്ന തന്‍റെ സുഹ്യത്തിനെ കണ്ടെത്താന്‍ നേഹയുടെ കൈവശം ആകെയുണ്ടായിരുന്നത് പണ്ടത്തെ ക്ലാസ് ഫോട്ടോ മാത്രമായിരുന്നു. ഒപ്പം സുഹൃത്തിനെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന തീവ്രമായ ആഗ്രഹവും. കൂട്ടുകാരിയുടെ മുഴുവന്‍ പേര് പോലും ഓര്‍മയില്ല. മറ്റൊന്നും ചിന്തിക്കാതെ കൂട്ടുകാരിയെ കണ്ടെത്താനായി ഇൻസ്റ്റഗ്രാമിൽ പുതിയൊരു അക്കൗണ്ട് തുടങ്ങി. ലക്ഷിതയുടെ കുട്ടിക്കാലത്തെ ഫോട്ടോ പ്രൊഫൈൽ പിക്ചറുമാക്കി. കൂട്ടുകാരിയെ കണ്ടുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് ഞാൻ എന്ന് കുറിച്ചുകൊണ്ടാണ് പേജ് ക്രിയേറ്റ് ചെയ്തത്. ലക്ഷിത എന്നാണ് കൂട്ടുകാരിയുടെ പേര്, 21 വയസ്സ്, സഹോദരന്റെ പേര് കുനാൽ. ഇത്രയും വിവരങ്ങൾ മാത്രമാണ് അക്കൗണ്ടിലുള്ളത്. അതിനു ശേഷം ഇൻസ്റ്റഗ്രാമിലെ സകല ലക്ഷിതമാർക്കും നേഹ ലക്ഷിതയുടെ ഫോട്ടോയോടൊപ്പം ' ഹലോ, ഇതെന്റെ കൂട്ടുകാരിയുടെ ചിത്രമാണ്. ഇത് നിങ്ങളാണോ...' എന്ന് മെസേജ് അയച്ചു. കാത്തിരിപ്പിനൊടുവില്‍ നേഹ കാത്തിരുന്ന ആ മറുപടി വന്നു. ഹേയ്, നേഹാ..ഇത് ഞാനാണ്.

ഒടുവിൽ ഞാൻ നിന്നെ കണ്ടെത്തി. ഒട്ടും എളുപ്പമായിരുന്നെങ്കിലും എനിക്കതിന് സാധിച്ചു..' എന്ന് കുറിച്ചുകൊണ്ട് കളിക്കൂട്ടുകാരിയെ കണ്ടെത്തിയ സന്തോഷത്തിൽ നേഹ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചു. നേഹയുടെ ശ്രമത്തിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് വിഡിയോയ്ക്കു താഴെ നിറയുന്നത്. ഇതിനോടകം 70 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

Woman find her childhood friend through Instagram 

MORE IN SPOTLIGHT
SHOW MORE