ബസ് വളഞ്ഞ് ഒരു കൂട്ടം കടുവകള്‍; അമ്പരന്ന് ആളുകള്‍

tiger
SHARE

വന്യമൃഗങ്ങളെ തൊട്ടരികിൽ കാണാൻ പലരും ജംഗിൾ സഫാരി നടത്താറുണ്ട്. മിക്കയാളുകള്‍ക്കും അതൊരു കൗതുക കാഴ്ചയായിരിക്കും. കാടിനുള്ളില്‍ വാഹനം എത്തുമ്പോഴേക്കും മൃഗങ്ങള്‍ മനുഷ്യരെ കാണാന്‍ അവിടെയെത്തും. അത്തരത്തില്‍ മനുഷ്യരെ കാണാനെത്തിയ ഒരു കൂട്ടം മൃഗങ്ങളുടെ വിഡിയോയാണ് സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത്.  ആളുകള്‍ നിറഞ്ഞ ബസ് കാട്ടിലെത്തിയപ്പോള്‍, കടുവകള്‍ ബസ് വളയുകയും വാഹനത്തിൽ പിടിച്ചുകയറാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു കടുവ വാഹനത്തില്‍ പിടിച്ചു കയറിയിരിക്കുകയാണ്. ബസ് പതുക്കെ മുന്നോട്ട് നീങ്ങിയപ്പോഴും കടുവ പിടിവിടാൻ തയാറായില്ല. യാത്രക്കാരില്‍ ചിലർ ഈ മനോഹര ദൃശ്യങ്ങൾ  ഫോണിൽ പകർത്തുന്നുണ്ട്. വാഹനത്തിന്റെ വേഗത കൂട്ടിയതോടെ കടുവ കൈവിട്ടു. പിന്നാലെ മറ്റൊരു കടുവ ബസിനു പിറകെ പോകുന്നതും വിഡിയോയിൽ കാണാം.വിഡിയോ വന്നതിന് പിന്നാലെ നിരവധി കമന്‍റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. 

Video of Tiger Clinging onto tourist bus goes Viral

MORE IN SPOTLIGHT
SHOW MORE