'ഏങ്കളെ കല്യാണാഞ്ചു, ഒങ്കളും വന്തൊയി മക്കളെ'; ശ്രദ്ധനേടിയ സേവ് ദി ഡേറ്റ്

savethedate
SHARE

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് വയനാട്ടിലെ പണിയ ഗോത്ര വിഭാഗത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ അവനീതിന്റേയും അഞ്ജലിയുടേയും സേവ് ദി ഡേറ്റ് വീഡിയോ. കാടിനോട്  ഇണങ്ങിചേരുന്ന ഗോത്ര സംസ്കാരത്തെയും ആചാരങ്ങളെയും ഉൾക്കൊണ്ടാണ് വീഡിയോ തയ്യാറാക്കിയത്. 

"ഏങ്കളെ കല്യാണാഞ്ചു . ഒങ്കളും വന്തൊയി മക്കളെ " -  പണിയരുടെ വായ്‌മൊഴി ഭാഷയിൽ അവനീതും  അഞ്ജലിയും  അവരുടെ വിവാഹത്തിന് ക്ഷണിക്കുകയാണ്.  പരമ്പരാഗത ആഭരണങ്ങളും വേഷവും അണിഞ്ഞെത്തുന്ന വധുവും വരനും. ചുറ്റും ഗോത്രതാളം മുഴങ്ങി കേൾക്കുന്ന കാട്. വയനാട്ടിലെ പണിയ ആദിവാസി വിഭാഗത്തിന്റെ സ്വത്വം ഉൾക്കൊണ്ടാണ്  സേവ് ദി ഡേറ്റ് വീഡിയോ ചിത്രീകരിച്ചത്. മൺമറഞ്ഞു പോകുന്ന സ്വന്തം ഗോത്രാചാരത്തെ മുറുകെ പിടിക്കുകയാണ് മാധ്യമപ്രവർത്തകൻ കൂടിയായ അവനീത്. 

അവനീതിന്റെ സഹപ്രവത്തകരും സുഹൃത്തുക്കളുമാണ് സേവ് ദി ഡേറ്റിന്റെ അണിയറ പ്രവർത്തകർ. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മെയ് 29 നാണ് വിവാഹം.

MORE IN SPOTLIGHT
SHOW MORE