ഒരു വര്‍ഷത്തിന് മുന്‍പ് നഷ്ടമായ മാല അവിടെത്തന്നെ കിടന്നു; ഉടമയെ കാത്ത്

sarojini-lost-necklace-returned.jpg.image.845.440
SHARE

 തൊഴിലുറപ്പ് ജോലിക്കിടെ നഷ്ടപ്പെട്ട 2 പവന്‍റെ മാല ഒരു വര്‍ഷത്തിന് ശേഷം അതേ സ്ഥലത്ത് വെച്ച് തിരികെ ലഭിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാള്‍ പഞ്ചായത്തിലാണ് സംഭവം. പരിസരത്തുള്ള ഒരു തോട് വൃത്തിയാക്കുന്നതിനിടെയാണ് മാല നഷ്ടമായത്.

ജോലിക്ക് ശേഷം വീട്ടിലെത്തിയതിന് ശേഷമാണ് മാല നഷ്ടമായ വിവരം സരോജിനിന അറിയുന്നത്. കൂടെയുള്ള ജോലിക്കാരുള്‍പ്പെടെയെല്ലാവരും മൂന്ന ദിവസം തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അതേ തോട്ടില്‍ തൊഴിലുറപ്പ് സംഘം ശുചീകരണം നടത്തുന്നതിനിടെ മാല കണ്ടുകിട്ടുകയായിരുന്നു.

ഒപ്പം ജോലി ചെയ്തിരുന്ന വിനോദിനി എന്ന സ്ത്രീയാണ് മാല ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടത്. സരോജിനി മാല തിരിച്ചറിഞ്ഞതോടെ തൊഴിലാളികള്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. വിനോദിനിയുടെ സത്യസന്ധതയെ അഭിനന്ദിച്ചാണു തൊഴിലാളികൾ പിരിഞ്ഞത്.

MORE IN SPOTLIGHT
SHOW MORE