വേദനയോ, അതെന്താണ്? ജോ ചോദിക്കുന്നു; കാരണം ഇതാണ്

joscot-26
SHARE

ഒരു ദിവസമെങ്കിലും വേദന ഇല്ലാതെ ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേരുണ്ട്. വേദനാസംഹാരികളുടെ ബലത്തിലാണ് ഇവർ ജീവിക്കുന്നത് തന്നെ. എന്നാൽ വേദന എന്നാൽ എന്താണെന്നേ അറിയാത്ത ചില ആളുകൾ കൂടി ഈ ലോകത്തുണ്ട്. അങ്ങനെയൊരാളാണ് സ്കോട്​ലൻഡുകാരിയായ ജോ കാമറൂൺ. 

അപൂർവമായ ജനിതകമാറ്റത്തെ തുടർന്നാണ് വേദനയും ഭയവും ഉത്കണ്ഠയും ജോ ഉൾപ്പടെയുള്ളവർക്ക് അറിയാൻ കഴിയാത്തതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലണ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. ജേണൽ ബ്രെയിനെന്ന മാസികയിൽ ജനിതക മാറ്റങ്ങൾ എങ്ങനെയാണ് വേദനയില്ലാതെയാക്കുന്നതെന്ന് ഗവേഷക സംഘം വിശദീകരിക്കുന്നുമുണ്ട്. വേദന, മുറിവുണങ്ങൽ, വിഷാദം തുടങ്ങിയവ സംബന്ധിച്ച പഠനത്തിൽ നിലവിലെ ഫലം പ്രയോജനപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. FAAH-OUT എന്ന ജീനിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടുതല്‍ ഫലപ്രദമായ വേദനാസംഹാരികള്‍ കണ്ടെത്താനും പഠനം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. 

lady with a rare genetic condition feels no pain 

MORE IN SPOTLIGHT
SHOW MORE