ശാസ്ത്രജ്ഞരുടെ ഇഷ്ടഭാഷ സംസ്കൃതം; വേദകാല ശാസ്ത്രം പാശ്ചാത്യര്‍ സ്വന്തമാക്കി; ഐഎസ്ആര്‍ഒ തലവന്‍

isrochiefsomnath-26
SHARE

വേദകാലത്തെ ശാസ്ത്രങ്ങളാണ് പാശ്ചാത്യര്‍ പുതിയ കണ്ടെത്തലുകളായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്റ്സ് മേഖലയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെയുള്‍പ്പടെ ഇഷ്ടഭാഷ സംസ്കൃതമാണെന്നും അദ്ദേഹം മഹര്‍ഷി പാണിനി സംസ്കൃത വേദ സര്‍വകലാശാലയിലെ ചടങ്ങില്‍ പറഞ്ഞു. ഗണിതം, വൈദ്യം, മെറ്റ ഫിസിക്സ്, ജ്യോതിശാസ്ത്രം എന്നിവ വേദകാലങ്ങള്‍ക്കിപ്പുറം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം പാശ്ചാത്യരുടെ കണ്ടെത്തലുകളായി പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സൂര്യസിദ്ധാന്ത'യെന്ന ബുക്കില്‍ താന്‍ സൗരയൂഥത്തെ കുറിച്ചും ഗ്രഹങ്ങള്‍ സൂര്യന് ചുറ്റും വലം വയ്ക്കുന്നതിനെയും അതിന്റെ കാലഗണനയെ കുറിച്ചും താന്‍ വായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അറിവ് ഇന്ത്യയില്‍ നിന്നും അറബികളിലേക്കും, പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അവ ഒടുവില്‍ പാശ്ചാത്യ ശാസ്ത്രജ്ഞരുടെ വലിയ കണ്ടെത്തലുകളായി നമ്മളിലേക്കും മടങ്ങി വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 

തത്ത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം തുടങ്ങിയവയുടെ കണ്ടെത്തലുകൾ എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നാണ് സംസ്‌കൃതമെന്നും അദ്ദേഹം പറഞ്ഞു. രാസ സാങ്കേതിക വിദ്യകൾ, ഔഷധ ചികിത്സ, ഭാഷകൾ, വ്യാകരണം, ആത്മീയത, യോഗ തുടങ്ങിയ നിരവധി ആശയങ്ങൾ സംസ്കൃതത്തിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നത് അക്കാലത്തെ ശാസ്ത്രജ്ഞർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Science from India returned millennia later as "western discoveries": ISRO Chief

MORE IN SPOTLIGHT
SHOW MORE