അഴുക്കുചാൽ വൃത്തിയാക്കി വിദ്യാർത്ഥി; സോഷ്യൽമിഡിയയിൽ അഭിനന്ദന പ്രവാഹം

മാലിന്യങ്ങൾ വലിച്ചെറിയുന്നതും വഴിയരികിൽ കുന്നുകൂടി കിടക്കുന്നതുമെല്ലാം സ്ഥിര വാർത്തകളാണ്. മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണവും കുറവല്ല.  എന്നാൽ അതിൽ നിന്നെല്ലാം മാറി മാതൃകയാകുകയാണ് ഒരു ബാലൻ. 

സ്കൂൾ വിട്ട് തിരികെ വീട്ടിലേക്കു പോകുന്ന കുട്ടി ഓവുചാലിലൂടെ വെള്ളം പോകാത്തത് ശ്രദ്ധിക്കുന്നു. സൈക്കിൾ നിർത്തിയ ശേഷം, മഴ കാരണം മാലിന്യം തിങ്ങി വെള്ളം പോകാത്ത ഓവുചാൽ നോക്കി കുറച്ചു നേരം നിൽക്കുന്നു. പിന്നീട് അവിടെ കൂടി കിടന്ന അഴുക്കുകളെല്ലാം അവൻ സ്വന്തം കൈ ഉപയോഗിച്ച് വൃത്തിയാക്കുന്നു. മാലിന്യം കാരണം ഒഴുക്കാതെ കിടന്ന ജലം അഴുക്കുചാലിലൂടെ തടസങ്ങളില്ലാതെ പോകുന്നത് വരെ അവൻ തന്റെ പ്രവൃത്തി തുടരുന്നുണ്ട്. 

മാലിന്യമെല്ലാം നീക്കിയിന് ശേഷമാണ് അവൻ തന്റെ സൈക്കിൾ എടുത്തു ഓടിച്ചു പോകുന്നത്. വിഡിയോ കണ്ട് നിരവധിയാളുകളാണ് കുട്ടിക്ക് അഭിനന്ദനവുമായി രം​ഗത്തെത്തുന്നത്. അവാനിഷ് ശരൺ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എഡ്യുക്കേഷൻ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ. 

A boy clearing roadside drain video goes viral