മനുഷ്യ സ്പര്‍ശമേറ്റു; കുഞ്ഞിനെ ഉപേക്ഷിച്ച് കാട്ടുപോത്തിന്‍കൂട്ടം; ഒടുവില്‍ ദയാവധം

ചിത്രം: AP

ഒഴുക്കില്‍പ്പെട്ടുപോയ കാട്ടുപോത്തിന്‍ കുട്ടിയെ മനുഷ്യന്‍ രക്ഷിച്ചതോടെ ഉപേക്ഷിച്ച് കാട്ടുപോത്തുകള്‍. മനുഷ്യ സ്പര്‍ശമേറ്റതിനാലാണ് കാട്ടുപോത്തിന്‍കുട്ടം  കുട്ടിയെ ഉപേക്ഷിച്ചെതന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. കാട്ടുപോത്തിന്‍കൂട്ടം നദി മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജനിച്ച് ദിവസങ്ങളാകാത്ത കുഞ്ഞ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതുകണ്ടു നിന്ന സന്ദര്‍ശകരിലൊരാള്‍  വെള്ളത്തിലേക്ക് താടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ഇയാള്‍ ചെയ്തത് കാട്ടുപോത്തിന്‍കുഞ്ഞിന്റെ ജീവന് തന്നെ വിനയായി. കുഞ്ഞിനെ മനുഷ്യന്‍ രക്ഷിക്കുന്നത് ദൂരെ മാറി നിന്ന് കണ്ട കാട്ടുപോത്തുകള്‍ കുട്ടിയെ ഉപേക്ഷിച്ച് പോയി. തനിച്ച് ജീവിക്കാന്‍ അറിയാത്ത കാട്ടുപോത്തിന്‍ കുഞ്ഞ് സന്ദര്‍ശകര്‍ക്കരികിലേക്ക് പോകാന്‍ തുടങ്ങി. ഇതോടെയാണ് കുട്ടിയെ ദയാവധം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. സംഭവത്തിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും കുട്ടിയെ കൊലചെയ്യുകയല്ലാതെ മറ്റൊരു പരിഹാരം ഉണ്ടായിരുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു.

Being touched by tourist; baby bison euthanized in yellowstone national park