നമ്പർ ഉപയോ​ഗിച്ച് തിരയാനാകില്ല; ഇനിമുതൽ വാട്സാപ്പിലും യൂസർനെയിം ഫീച്ചർ

whatsapp-feature
SHARE

ഒരു മൊബൈൽ നമ്പർ കിട്ടിയാലുടനെ ആ നമ്പറിൽ വാട്സാപ്പ് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഇനി മുതൽ നമ്പർ ഉപയോ​ഗിച്ച് തിരഞ്ഞുനോക്കാൻ സാധിക്കില്ല. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വ്യക്തിഗത യൂസർനെയിമുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സാപ്പ്. ടെലിഗ്രാം മെസഞ്ചറിൽ ഉള്ളതുപോലെ ഓരോ വ്യക്തികൾക്കും ഇനിമുതൽ യൂസർനെയിം സൃഷ്ടിക്കാം. മറ്റ് സോഷ്യൽ മിഡിയ സൈറ്റുകളായ ഇൻസ്റ്റാ​ഗ്രാം, ഫെയ്സ്ബുക്ക് എന്നിവിടങ്ങളിൽ യൂസർനെയിം വച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. 

യൂസർനെയിം ഫീച്ചർ വരുന്നതോടു കൂടി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കഴിയുമെന്നാണ് വാട്‌സാപ്പ് കരുതുന്നത്. വ്യക്തികൾക്ക് അവരുടെ നമ്പർ സ്വകാര്യമാക്കി വയ്ക്കാൻ സാധിക്കും. ഗ്രൂപ്പ് ചാറ്റുകളിൽ ആളെ തിരിച്ചറിയുന്നതും ഏളുപ്പമാക്കും.വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.23.11.15ലാണ് പുതിയ മാറ്റം അവതരിപ്പിച്ചിട്ടുള്ളത്. യൂസര്‍ നെയിം നല്‍കി മറ്റു ഉപയോക്താക്കളുമായി കണക്ട് ചെയ്യുന്നതിനുള്ള സൗകര്യവും നല്‍കുന്നു. കോണ്‍ടാക്ട് നമ്പര്‍ നല്‍കാതെ യൂസര്‍ നെയിം നല്‍കി കണക്ട് ചെയ്യാനുള്ള സൗകര്യമാണ് വാട്സാപ്പിൽ ഒരുക്കുക

Whatsapp Introduce new feature

MORE IN SPOTLIGHT
SHOW MORE