ചക്ക കണ്ടപ്പോൾ കൺട്രോൾ പോയി; എഴുന്നള്ളിപ്പിനിടെ ചക്ക പറിച്ച് ആന

elephant
SHARE

ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് പതിവാണ്. എന്നാൽ എഴുന്നള്ളിപ്പിനിടെ ആന പ്ലാവിൽ നിന്നും ചക്ക പറിക്കാൻ പോയാൽ എന്തായിരിക്കും സംഭവിക്കുക. അത്തരത്തിൽ ചക്ക പറിക്കുന്ന ഒരു ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നെറ്റിപ്പട്ടം ചാർത്തിയ ആന പാപ്പാൻമാർക്കൊപ്പം റോഡിലൂടെ നടന്നുവരുന്നതാണ് വിഡിയോയുടെ തുടക്കം. ആനപ്പുറത്ത് രണ്ടാളുകൾ ഇരിക്കുന്നുണ്ട്. രണ്ട് പാപ്പാൻമാരും ഒപ്പമുണ്ട്. 

നടന്നു വരുന്ന വഴിയിൽ പ്ലാവ് കണ്ട് ആന നിൽക്കുന്നു. ശേഷം തുമ്പികൈയുയർത്തി ആന പ്ലാവിൽ നിന്നും ചക്ക പറിച്ചെടുത്ത് വായിലേക്ക് വയ്ക്കുന്നു. ആനയുടെ പ്രവൃത്തി കണ്ട് അവിടെയുണ്ടായിരുന്ന ആളുകൾ കൈയ്യടിക്കുന്നതും ചിരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ചക്ക പറിച്ചതിന് ശേഷം സാധാരണപോലെ തന്നെ നടന്നു പോകുകയാണ് ആന. എവിടെ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നതിൽ വ്യക്തതയില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Elephant's Video goes viral in social media

MORE IN SPOTLIGHT
SHOW MORE