
വീൽ ചെയറിലിരുന്ന് ഇന്ത്യൻ സിവിൽ സർവ്വീസിലേക്കെത്തിയിരിക്കുന്ന വയനാട് സ്വദേശി ഷെറിൻ ഷഹാനയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ചെറുത്തുനിൽപ്പിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഷെറിനെന്നും ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതിന് ഫോണിൽ വിളിച്ച് അഭിനന്ദിച്ചെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വീഴ്ച്ചയെ തുടർന്നുണ്ടായ പരിക്ക് മൂലം തളർന്ന് വീൽ ചെയറിൽ ആകുന്ന ക്വാഡ്രപ്ലീജിയ എന്ന അവസ്ഥയിലാണ് ഷെറിൻ ഈ നേട്ടം കൈവരിച്ചത്. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങല്‍ വീട്ടില്‍ ഷെറിന്‍ ഷഹാന ദേശീയ തലത്തില്‍ 913-ാം റാങ്കുകാരിയായാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്.അഞ്ചു വര്‍ഷം മുമ്പുള്ള ഒരു അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്.