'ഉല്‍സവ പറമ്പിലെ കപ്പലണ്ടി കച്ചവടം മുതല്‍'‍... ജീവിതം പറഞ്ഞ് ഷെഫ് പിള്ള; കുറിപ്പ്

sureshpillaifb-25
SHARE

ഉയരങ്ങളിലെത്തണമെന്ന ആഗ്രഹവും അത് നേടിയെടുക്കാനുള്ള ക്ഷമയും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ ഒന്നും അപ്രാപ്യമല്ലെന്ന് ഷെഫ് പിള്ള.  ഉല്‍സവപ്പറമ്പിലെ കപ്പലണ്ടി കച്ചവടം മുതല്‍ കല്യാണ സദ്യയ്ക്ക് ശേഷം അഞ്ച് രൂപ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന പണിവരെ താന്‍ ചെയ്തിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും, പഴയ ചിത്രത്തിനൊപ്പം സുരേഷ് പിള്ള ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിങ്ങനെ..

'ഏതോ പ്രായത്തിലെ ഒരു കാറ്ററിങ് പയ്യന്‍..! ഉല്‍സവ പറമ്പിലെ കപ്പലണ്ടി കച്ചവടം തൊട്ട്, കല്യാണ സദ്യയ്ക്ക് ശേഷം അഞ്ച് രൂപ കൂലിക്ക് സദ്യാലയം തേച്ച് കഴുകുന്ന എത്രയെത്ര പണികള്‍! അന്നൊരിക്കലും ഇങ്ങനെയൊക്കെയാവുമെന്ന് കരുതിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ നേടണമെന്ന്  ഒരാഗ്രഹമുണ്ടായിരുന്നു.. നിങ്ങളുടെ ഉള്ളിലും ആ ആഗ്രഹം ഉണ്ടാവും. അത് നേടിയെടുക്കാനുള്ള ക്ഷമയുണ്ടോ? അതിന് വേണ്ടി കുറേയധികം അധ്വാനിക്കാനുള്ള മനസുണ്ടോ?

Chef Pillai's FB post on hard work and perseverance

MORE IN SPOTLIGHT
SHOW MORE